കൊ​ച്ചി: കേ​ര​ള​ത്തി​ന്‍റെ അ​ടു​ത്ത മു​ഖ്യ​മ​ന്ത്രി എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ നി​ന്നാ​യി​രി​ക്ക​ണ​മെ​ന്ന ത​ന്‍റെ മു​ൻ പ്ര​സ്താ​വ​ന തി​രു​ത്തി എ​റ​ണാ​കു​ളം ഡി​സി​സി പ്ര​സി​ഡ​ന്‍റും കൊ​ച്ചി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യു​മാ​യ മു​ഹ​മ്മ​ദ് ഷി​യാ​സ്. മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കാ​നു​ള്ള അ​ധി​കാ​രം എ​ഐ​സി​സി​ക്കാ​ണെ​ന്നും മ​റ്റ് പ്ര​സ്താ​വ​ന​ക​ൾ​ക്ക് ഇ​പ്പോ​ൾ പ്ര​സ​ക്തി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ നി​ന്നു​ള്ള ആ​ളാ​ക​ണ​മെ​ന്നും വി.​ഡി. സ​തീ​ശ​ന്‍റെ പ്ര​വ​ർ​ത്ത​ന രീ​തി​യാ​ണ് കേ​ര​ള​ത്തി​ന് ആ​വ​ശ്യ​മെ​ന്നും ഷി​യാ​സ് നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. ഈ ​പ്ര​സ്താ​വ​ന കോ​ൺ​ഗ്ര​സി​നു​ള്ളി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കും വി​വാ​ദ​ങ്ങ​ൾ​ക്കും വ​ഴി​വെ​ച്ചി​രു​ന്നു. മു​തി​ർ​ന്ന നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഇ​തി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

ഷി​യാ​സി​ന്‍റെ പ്ര​സ്താ​വ​ന​യെ ത​ള്ളി കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പ്തി മേ​രി വ​ർ​ഗീ​സും രം​ഗ​ത്തെ​ത്തി. മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​ന്ന​ത് എ​ഐ​സി​സി​യാ​ണെ​ന്നും പ്രാ​ദേ​ശി​ക ത​ല​ത്തി​ല​ല്ല ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കേ​ണ്ട​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. എ​ല്ലാ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ന് യോ​ഗ്യ​രാ​ണെ​ന്നും ദീ​പ്തി കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം, വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ 14 സീ​റ്റു​ക​ളി​ലും യു​ഡി​എ​ഫ് ഉ​ജ്ജ്വ​ല വി​ജ​യം കൈ​വ​രി​ക്കു​മെ​ന്നും മു​ഹ​മ്മ​ദ് ഷി​യാ​സ് പ​റ​ഞ്ഞു.