നാല് ആഫ്രിക്കൻ രാജ്യങ്ങളിലായി നടത്തിയ തന്റെ ദീർഘദൂര അപ്പസ്തോലിക സന്ദർശനം വിജയകരമായി പൂർത്തിയാക്കി ലെയോ മാർപാപ്പ. അഞ്ച് ഭാഷകളിലായി സംവദിച്ച 11 ദിവസം നീണ്ടുനിന്ന ഈ യാത്ര, ഏപ്രിൽ 23 വ്യാഴാഴ്ച ഇക്വറ്റോറിയൽ ഗ്വിനിയയിലെ മലാബോ സ്റ്റേഡിയത്തിൽ നടന്ന വിശുദ്ധ കുർബാനയോടെയാണ് സമാപിച്ചത്.
വിശ്വാസത്തിന്റെയും പ്രത്യാശയുടെയും സ്നേഹത്തിന്റെയും ‘അളക്കാനാവാത്ത ഒരു നിധി’യുമായാണ് താൻ മടങ്ങുന്നതെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു. “ഈ നിധിയിൽ സന്തോഷകരവും സങ്കടകരവുമായ നിരവധി കഥകളും മുഖങ്ങളും സാക്ഷ്യങ്ങളുമുണ്ട്. പത്രോസിന്റെ പിൻഗാമി എന്ന നിലയിലുള്ള എന്റെ ജീവിതത്തെയും ശുശ്രൂഷയെയും ഇവ വളരെയധികം സമ്പന്നമാക്കും,” മാർപാപ്പ കൂട്ടിച്ചേർത്തു
നാല് രാജ്യങ്ങളിലെയും ഭരണാധികാരികൾ, സഭാ നേതാക്കൾ, വിശ്വാസികൾ എന്നിവരുമായുള്ള കൂടിക്കാഴ്ചകൾക്ക് പുറമെ ആശുപത്രികൾ, ജയിലുകൾ, സ്മാരകങ്ങൾ എന്നിവിടങ്ങളും ഈ യാത്രയുടെ ഭാഗമായി പാപ്പ സന്ദർശിച്ചു.



