തിങ്കളാഴ്ച മുതല്‍ 600 ഓളം കുടിയേറ്റക്കാരുമായി 30 ലധികം ബോട്ടുകള്‍ സ്‌പെയിനിലെ ബലേറിക് ദ്വീപുകളില്‍ എത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. മറ്റ് ജമ്പിംഗ് പോയിന്റുകളില്‍ അധികാരികളുടെ കര്‍ശന നടപടികളെത്തുടര്‍ന്ന് വടക്കേ ആഫ്രിക്കയില്‍ നിന്നുള്ള പുതിയ കുടിയേറ്റ പാതയില്‍ ആളുടെ വരവ് വര്‍ദ്ധിച്ചിരിക്കുകയാണ്.

മൊത്തത്തില്‍, സ്‌പെയിനിലേക്കുള്ള കുടിയേറ്റം ഈ വര്‍ഷം കുറഞ്ഞതായാണ് രിപ്പോര്‍ട്ട്. പക്ഷേ ആദ്യ ആറ് മാസത്തിനുള്ളില്‍ ബലേറിക്‌സില്‍ ഇത് 170% വര്‍ദ്ധിച്ച് ഏകദേശം 3,000 ആളുകളായെന്ന് ഔദ്യോഗിക കണക്കുകള്‍ കാണിക്കുന്നു. അള്‍ജീരിയയില്‍ നിന്ന് പുറപ്പെടുന്ന ബോട്ടുകളുടെ എണ്ണം ഇരട്ടിയിലധികമായി. എത്തിച്ചേരുന്നവരില്‍ ഗണ്യമായ എണ്ണം കിഴക്കന്‍ ആഫ്രിക്കയില്‍ നിന്നുള്ളവരാണ്. ദക്ഷിണ സുഡാനിലെ 20 വയസ്സുള്ള കുടിയേറ്റക്കാരനായ കൊനെസ്റ്റോറി, മല്ലോര്‍ക്കന്‍ തലസ്ഥാനമായ പാല്‍മയില്‍ ചൊവ്വാഴ്ച റോയിട്ടേഴ്സിനോട് പറഞ്ഞത്, ഈ മേഖലയിലെ വര്‍ദ്ധിച്ചുവരുന്ന അസ്ഥിരത നിമിത്തമാണ് താന്‍ പലായനം ചെയ്തതെന്നാണ്. 

അള്‍ജീരിയയില്‍ നിന്ന് ഒരു ബോട്ടില്‍ കയറാന്‍ അദ്ദേഹം 2,000 ഡോളര്‍ നല്‍കി, ദ്വീപുകളില്‍ എത്താന്‍ 46 മണിക്കൂര്‍ എടുത്തു. വന്‍ തിരമാലകളെ നേരിട്ടു, ഭക്ഷണവും വെള്ളവും തീര്‍ന്നു, വഴിതെറ്റിപ്പോയി എന്ന് അദ്ദേഹം പറഞ്ഞു. എന്തായാലും ഇപ്പോള്‍ ഞാന്‍ സന്തോഷവാനാണ്. താന്‍ ഇവിടെ എത്തിച്ചേര്‍ന്ന വിവരങ്ങള്‍ തന്റെ അമ്മയോട് സംസാരിക്കാന്‍ ഒരു വഴി നോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.