പാകിസ്ഥാൻ ഉന്നതതല പ്രതിനിധി സംഘത്തിന്റെ ഔദ്യോഗിക സന്ദർശനത്തിനുള്ള അഭ്യർത്ഥനകൾ ആവർത്തിച്ച് നിരസിച്ച് അഫ്ഗാനിസ്ഥാൻ(Afghanistan). കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ, പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്, ഐഎസ്ഐ മേധാവി അസിം മാലിക്, മറ്റ് രണ്ട് പാകിസ്ഥാൻ ജനറൽമാർ എന്നിവർ മൂന്ന് വ്യത്യസ്ത വിസ അപേക്ഷകൾ സമർപ്പിച്ചു. കാബൂൾ ഈ അഭ്യർത്ഥനകൾ നിരസിച്ചു.
പാകിസ്ഥാൻ അടുത്തിടെ നടത്തിയ വ്യോമാതിർത്തി ലംഘനങ്ങളും പക്തിക പ്രവിശ്യയിലെ സിവിലിയൻ പ്രദേശങ്ങളിൽ നടത്തിയ വ്യോമാക്രമണങ്ങളും ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ (ഐഇഎ) ചൂണ്ടിക്കാട്ടിയാണ് നീക്കം.