നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷക ടി ബി മിനി ഹൈക്കോടതിയില്‍. വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസിനെതിരെയാണ് ടി ബി മിനി കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്. 

ജഡ്ജി അപമാനിച്ചെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. കേസില്‍ 10 താഴെ ദിവസങ്ങളില്‍ മാത്രമാണ് ടി ബി മിനി കോടതിയില്‍ ഹാജരായുള്ളൂവെന്നും ഉള്ളപ്പോഴാകട്ടെ ഉറങ്ങുകയായിരുന്നുമെന്നുമാണ് ജഡ്ജി കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുന്നതിനിടയില്‍ പറഞ്ഞത്. കോടതിയില്‍ ഉണ്ടാകുമ്പോള്‍ ഉറങ്ങുന്നതാണ് പതിവ്. വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയെ കാണുന്നത്. എന്നിട്ടാണ് പുറത്തുപോയി കോടതിയെ വിമര്‍ശിക്കുന്നതെന്നും കോടതി വിമര്‍ശിച്ചിരുന്നു.