ക​ണ്ണൂ​ര്‍: എ​ഡി​എം ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ തു​ട​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി​യി​ൽ വ്യാ​ഴാ​ഴ്ച വി​ധി പ​റ​യും. അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി ര​ണ്ട് ആ​ണ് വി​ധി പ​റ​യു​ക. അ​ന്വേ​ഷ​ണ​ത്തി​ല്‍ രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ല്‍ ന​ട​ന്നു​വെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം.

അ​തേ​സ​മ​യം അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ലാ​ണെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചു. പ്ര​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന സ​മ​യ​ത്ത് ഹൈ​ക്കോ​ട​തി​യും സു​പ്രീം​കോ​ട​തി​യും അ​ന്വേ​ഷ​ണം ശ​രി​വ​ച്ചി​രു​ന്നു​വെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദി​ച്ചു.

തു​ട​ര്‍​ന്ന് ഏ​ത് അ​ന്വേ​ഷ​ണ​ത്തെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും ക്ഷേ ​സ​മ​യ​ബ​ന്ധി​ത​മാ​യി അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നും പ്ര​തി​ഭാ​ഗം അ​റി​യി​ച്ചു. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ എ​സി​പി ര​ത്ന​കു​മാ​റി​ന് രാ​ഷ്ട്രീ​യ ബ​ന്ധ​മു​ണ്ടെ​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​യാ​യി​രു​ന്നു കു​ടും​ബ​ത്തി​ന്‍റെ ഹ​ര്‍​ജി. 2024 ഒ​ക്ടോ​ബ​ര്‍ 15 നാ​ണ് ന​വീ​ന്‍ ബാ​ബു​വി​നെ പ​ള്ളി​ക്കു​ന്നി​ലെ താ​മ​സ​സ്ഥ​ല​ത്ത് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ന​വീ​ന്‍ ബാ​ബു​വി​ന് യാ​ത്ര​യ​യ​പ്പ് ന​ല്‍​കു​ന്ന പ​രി​പാ​ടി​യി​ലേ​ക്ക് അ​പ്ര​തീ​ക്ഷി​ത​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന പി.​പി. ദി​വ്യ എ​ത്തു​ക​യും ക​ള​ക്ട​ര്‍ അ​രു​ണ്‍ കെ. ​വി​ജ​യ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ല്‍ മ​നം​നൊ​ന്ത് ന​വീ​ന്‍ ബാ​ബു ആ​ത്മ​ഹ​ത്യ ചെ​യ്തു​വെ​ന്നാ​ണ് കേ​സ്. കേ​സി​ല്‍ പി.​പി. ദി​വ്യ മാ​ത്ര​മാ​ണ് പ്ര​തി.