തൃ​ശൂ​ര്‍: ചാ​വ​ക്കാ​ട് പ്ര​സ​വത്തി​ന് അ​ക്യു​പം​ഗ്ര്‍ ചി​കി​ത്സ തേ​ടി​യ യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍. ചാ​വ​ക്കാ​ട് സ്വ​ദേ​ശി ഇ​ബ്രാ​ഹി​മി​നെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത്. ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

വ്യാ​ഴാ​ഴ്ച​യാ​ണ് തൃ​ശൂ​ര്‍ ചാ​വ​ക്കാ​ട് സ്വ​ദേ​ശി മു​ഹ്‌​സി​ന(37) പ്ര​സ​വാ​ന​ന്ത​ര​മു​ള്ള അ​ണു​ബാ​ധ മൂ​ലം മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. ശ​രീ​രം മു​ഴു​വ​ന്‍ വ്ര​ണം വ​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.

പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ ഗ​ര്‍​ഭ​പാ​ത്ര​ത്തി​ല്‍ നി​ന്ന് തു​ട​ങ്ങി​യ പ​ഴു​പ്പ് ശ​രീ​ര​മാ​സ​ക​ലം ബാ​ധി​ച്ചു​വെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. യു​വ​തി​ക്ക് പ്ര​സ​വാ​ന​ന്ത​രം മ​തി​യാ​യ വൈ​ദ്യ​സ​ഹാ​യം ല​ഭ്യ​മാ​ക്കാ​ത്ത​തി​ന് പി​ന്നി​ല്‍ ഭ​ര്‍​ത്താ​വാ​ണെ​ന്ന് ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണ​ത്തി​ലാ​ണ് പോ​ലീ​സ് ഇ​പ്പോ​ള്‍ ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ന്ന​ത്. ചാ​വ​ക്കാ​ട് സ്വ​ദേ​ശി​യാ​യ ഇ​ബ്രാ​ഹി​മി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.