ചെ​ന്നൈ: ന​ട​ൻ വി​ജ​യ് നേ​തൃ​ത്വം ന​ൽ​കു​ന്ന ടി​വി​കെ 234 സീ​റ്റി​ലെ​യും സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. വി​ജ​യ് പെ​ര​ന്പൂ​ർ, തി​രു​ച്ചി​റ​പ്പ​ള്ളി ഈ​സ്റ്റ് മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ക്കും. ചെ​ന്നൈ​യി​ലെ ഫൈ​വ് സ്റ്റാ​ർ ഹോ​ട്ട​ലി​ൽ ന​ട​ന്ന പാ​ർ​ട്ടി യോ​ഗ​ത്തി​നു​ശേ​ഷം വി​ജ​യ് ആ​ണ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്.

ചെ​ന്നൈ​യി​ലാ​ണ് പെ​ര​ന്പൂ​ർ മ​ണ്ഡ​ലം. മ​ധ്യ ത​മി​ഴ്നാ​ട്ടി​ലാ​ണ് തി​രു​ച്ചി​റ​പ്പ​ള്ളി ഈ​സ്റ്റ് മ​ണ്ഡ​ലം. ടി​വി​കെ​യി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ എ​ൻ. ആ​ന​ന്ദ്, ആ​ധ​വ് അ​ർ​ജു​ന, പി. ​വെ​ങ്ക​ട്ട​ര​മ​ണ​ൻ, ആ​ർ. അ​രു​ൺ​രാ​ജ്, സി.​ടി.​ആ​ർ. നി​ർ​മ​ൽ​കു​മാ​ർ, കെ.​എ. സെ​ങ്കോ​ട്ട​യ്യ​ൻ എ​ന്നി​വ​ർ സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി.

മു​ൻ അ​ണ്ണാ ഡി​എം​കെ മ​ന്ത്രി കു.​പാ. കൃ​ഷ്ണ​ൻ ലാ​ൽ​ഗു​ഡി​യി​ൽ ടി​വി​കെ ടി​ക്ക​റ്റി​ൽ മ​ത്സ​രി​ക്കും. മു​ൻ ഡി​എം​കെ, അ​ണ്ണാ ഡി​എം​കെ നേ​താ​ക്ക​ളും സ്ഥാ​നാ​ർ​ഥി​ക​ളാ​ണ്. ത​മി​ഴ്നാ​ട്ടി​ൽ ഡി​എം​കെ​യും ടി​വി​കെ​യും ത​മ്മി​ലാ​ണ് മ​ത്സ​ര​മെ​ന്ന് വി​ജ​യ് പ​റ​ഞ്ഞു.