സീരിയൽ താരം സിദ്ധാർഥ് പ്രഭു മദ്യലഹരിയിൽ വാഹനമോടിച്ച് വഴിയാത്രക്കാരനെ ഇടിച്ച സംഭവം വാർത്തയായിരുന്നു. പോലീസും നാട്ടുകാരുമായി സിദ്ധാർത്ഥ് വാക്ക് തർക്കത്തിലേർപ്പെട്ടതും റോഡിൽ കിടന്ന് സംസാരിക്കുന്നതുമായി താരത്തിന്റെ വീഡിയോ വലിയ ചർച്ചയ്ക്കും വഴിയൊരുക്കി. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് എത്തിയിരിക്കുകയാണ് സീരിയൽ താരം ജിഷിൻ മോഹൻ.
മദ്യപിച്ച് വാഹനമോടിക്കുന്നതിനെയോ അപകടം ഉണ്ടാക്കുന്നതിനെയോ താൻ ന്യായീകരിക്കുന്നില്ലെന്നും എന്നാൽ നാട്ടുകാർ ചെയ്ത പ്രവൃത്തി ഭീകരമായി തോന്നിയെന്നും ജിഷിൻ പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ജിഷിന്റെ പ്രതികരണം.
മദ്യലഹരിയിൽ സീരിയൽ നടൻ സിദ്ധാർത്ഥ് ഓടിച്ച വാഹനമിടിച്ച് കാൽനട യാത്രക്കാരന് പരിക്ക്; പോലീസുകാരനെയും ആക്രമിച്ചു
നാട്ടുകാർ ചെയ്ത പ്രവൃത്തി ഭീകരമായിട്ട് തോന്നി. ഇവർ ചെയ്തത് ക്രിമിനൽ ആക്ടിവിറ്റിയാണ്. മദ്യപിച്ചയാളെ പൊലീസിൽ ഏൽപ്പിക്കുകയാണ് വേണ്ടത്. നാട്ടുകാർ ഇവന്റെ കഴുത്ത് പിടിച്ച് ഞെരിച്ച് റോഡിലിട്ട് ചവിട്ടുന്നു. ഇതാണോ കേരളം, ഇതാണോ പ്രബുദ്ധ കേരളം എന്നും താരം ചോദിക്കുന്നുണ്ട്. ജിഷിന്റെ പ്രതികരണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ കമന്റുമായി എത്തുകയും ചെയ്തു.



