തമിഴക വെട്രി കഴകം (TVK) അധ്യക്ഷനും നടനുമായ വിജയിയുടെ ആസ്തിവിവരങ്ങൾ പുറത്ത്. 2026-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് തന്റെയും കുടുംബത്തിൻ്റെയും സ്വത്തുവിവരങ്ങൾ വിജയ് വെളിപ്പെടുത്തിയിരിക്കുന്നത്. 624 കോടി രൂപയിലധികം മൂല്യമുള്ള ആസ്തിയാണ് വിജയിക്കുള്ളത്. ഇതിൽ വിജയിയുടെ ബാങ്ക് നിക്ഷേപങ്ങളും ഭാര്യ സംഗീത സ്വർണലിംഗത്തിന്റെ ആഭരണശേഖരവുമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

തിരഞ്ഞെടുപ്പ് സത്യവാങ്മൂലം പ്രകാരം വിജയിയുടെ ആകെ ആസ്തി 624 കോടി രൂപയിലധികമാണ്. ഇതിൽ ഏകദേശം 404 കോടി രൂപ ചലിക്കുന്ന ആസ്തിയും (Movable Assets) 220 കോടി രൂപയോളം സ്ഥാവര ആസ്തിയുമാണ് (Immovable Assets). തന്റെ സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം വിജയ് ബാങ്ക് നിക്ഷേപങ്ങളായാണ് സൂക്ഷിച്ചിരിക്കുന്നത്.