കൊച്ചി: നടൻ മമ്മൂട്ടിക്ക് ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്യാൻ സാധിക്കില്ല. വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാലാണ് വോട്ട് ചെയ്യാൻ സാധിക്കാത്തത്. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലും മമ്മൂട്ടിക്ക് വോട്ട് ചെയ്യാൻ സാധിച്ചിരുന്നില്ല.

എറണാകുളം പനമ്പള്ളി നഗറിൽ നിന്നും എളംകുളത്തേക്ക് മമ്മൂട്ടിയും കുടുംബവും താമസം മാറിയിരുന്നു. മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തിൻ്റെ വോട്ട് പനമ്പിള്ളി നഗറിലെ വോട്ടർ പട്ടികയിലുണ്ട്. പനമ്പിള്ളി നഗറിൽ നിന്നും എളംകുളത്തേക്ക് മമ്മൂട്ടിയും കുടുംബവും താമസം മാറിയിരുന്നു.

മുൻപ് പനമ്പിള്ളി നഗറിൽ താമസിച്ചിരുന്നപ്പോൾ പനമ്പിള്ളി നഗർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു മമ്മൂട്ടിക്കും കുടുംബത്തിനും വോട്ട് ഉണ്ടായിരുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് മമ്മൂട്ടിയും കുടുംബവും എളംകുളത്തേക്കു താമസം മാറി. ഇതോടെ വോട്ട് ചെയ്യാനായില്ല.

അതേസമയം, 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും മമ്മൂട്ടി വോട്ടു ചെയ്തു. പൊന്നുരുന്നി സികെസി എൽപി സ്കൂളിലായിരുന്നു മമ്മൂട്ടിക്കും ഭാര്യ സുൽഫത്തിനും വോട്ട്.