ന്യൂ​ഡ​ൽ​ഹി: നാ​ഷ​ണ​ൽ ഫി​ലിം ഡെ​വ​ല​പ്‌​മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​ൻ പാ​ർ​ട്ട് ടൈം ​ചെ​യ​ർ​മാ​നാ​യി സി​നി​മാ താ​രം കൃ​ഷ്ണ​കു​മാ​റി​നെ നി​യ​മി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് കേ​ന്ദ്ര വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി.

എ​ൻ​എ​ഫ്ഡി​സി​യു​ടെ നോ​ൺ ഒ​ഫീ​ഷ്യ​ൽ ഡ​യ​റ​ക്ട​റാ​യും ഇ​ദ്ദേ​ഹ​ത്തെ നി​യ​മി​ച്ചി​ട്ടു​ണ്ട്. മൂ​ന്ന് വ​ർ​ഷ​ത്തേ​ക്കാ​ണ് നി​യ​മ​ന കാ​ലാ​വ​ധി. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സി​നി​മാ ന​യ​ങ്ങ​ളും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണ് എ​ൻ​എ​ഫ്ഡി​സി. നി​ല​വി​ൽ ബി​ജെ​പി ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗ​മാ​ണ് ന​ട​ൻ കൃ​ഷ്ണ​കു​മാ​ർ.