മുംബൈ: മഹാരാഷ്ട്രയിലെ അഹല്യാനഗറിൽ ആറാം ക്ലാസ് വിദ്യാർഥിനിക്കു നേരെ ആസിഡ് ആക്രമണം. സ്കൂൾ വിട്ടു വീട്ടിലേക്കു മടങ്ങുകയായിരുന്ന പെൺകുട്ടിയെ അജ്ഞാതനായ ഒരാൾ വന്നു മുഖത്ത് ആസിഡ് ഒഴിച്ച ശേക്ഷം ഓടി രക്ഷപ്പെടുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻതന്നെ അടുത്തുള്ള ആശുപ്രതിയിൽ എത്തിച്ചു.
സാമ്പത്തികമായി വളരെ പിന്നാക്കാവസ്ഥയിലുള്ള കുടുംബമാണ് കുട്ടിയുടേത്. കുറച്ച് മാസം മുമ്പ് പിതാവ് മരിച്ചതിനെത്തുടർന്ന് അമ്മയാണ് കുട്ടിയെ വളർത്തുന്നത്. അമ്മ കൂലിപ്പണിക്കു പോയി ലഭിക്കുന്ന വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്.
പ്രതിയെ തിരിച്ചറിയുന്നതിനായി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. ആക്രമണത്തിന്റെ പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രതിയെ ഉടൻ പിടികൂടുമെന്നു പോലീസ് പറഞ്ഞു.



