ഗാന്ധിനഗർ: ഗുജറാത്തിലെ വൽസാദിൽ ലിഫ്റ്റിൽ നിന്നും പുറത്തിറങ്ങുന്നതിനിടെയുണ്ടായ സാങ്കേതിക തകരാറിൽ നിന്ന് യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. ലിഫ്റ്റിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്.
ഒൻപതാം നിലയിൽ താമസിക്കുന്ന യുവാവ് ഗ്രൗണ്ട് ഫ്ലോറിൽ പോകാനായി ലിഫ്റ്റിനുള്ളിൽ കയറുകയും വാതിലിനോട് ചാരി നിൽക്കുകയുമായിരുന്നു. ഗ്രൗണ്ട് ഫ്ലോറിൽ എത്തിയപ്പോൾ ലിഫ്റ്റിന്റെ വാതിൽ തുറക്കുകയും യുവാവ് പുറത്തിറങ്ങാനായി ശ്രമിക്കുകയും ചെയ്തു.
എന്നാൽ കാലെടുത്ത് പുറത്തുവച്ച നിമിഷം തന്നെ വാതിൽ അടയുകയും ലിഫ്റ്റ് മുകളിലേയ്ക്ക് നീങ്ങാൻ തുടങ്ങുകയും ചെയ്തു. ലിഫ്റ്റിനും തറയ്ക്കും ഇടയിലുള്ള വിടവിലൂടെ അദ്ദേഹം താഴെ വീണു. ലിഫ്റ്റിന്റെ വാതിലിൽ തല ഇടിച്ച അദ്ദേഹത്തിന് നിസ്സാര പരിക്കേറ്റു. സംഭവത്തിന് പിന്നാലെ ലിഫ്റ്റിന്റെ പ്രവർത്തനം നിർത്തിവച്ചു.



