തിരുവല്ല മുത്തൂരിൽ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. വെൺപാലയിൽ നിന്നും പോയ ടൂറിസ്റ്റ് ബസ് കോൺക്രീറ്റ് മിക്സുമായി വന്ന ലോറിയുമായി ഇടിക്കുകയായിരുന്നു.

തിരുവല്ല മുത്തൂർ ജംഗ്ഷനിൽ രാത്രി 1.30 ഓടെ ആയിരുന്നു അപകടം. സംഭവത്തിൽ നിരവധി ആളുകൾക്ക് പരിക്കുണ്ട്. പരിക്ക് പറ്റിയവരെ ഗവൺമെൻറ് ആശുപത്രിയിലേക്ക് മാറ്റി. ലോറി ഡ്രൈവർ ഉൾപ്പെടെ 4 പേർക്ക് ഗുരുതരമായി പരിക്കുണ്ട്.