തിരുവനന്തപുരം പാറശ്ശാലയിൽ പിതാവിന്റെ കയ്യിൽ നിന്ന് വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം. പരശുവക്കൽ സ്വദേശികളായ റെജിൻ, ധന്യ ദമ്പതികളുടെ മകൻ ഇമാൻ ആണ് മരിച്ചത്.
കുഞ്ഞിനെ എടുത്ത് നടക്കുന്നതിനിടെ കളിപ്പാട്ടത്തിൽ ചവിട്ടി അച്ഛൻ കാൽ വഴുതി വീഴുകയായിരുന്നു. കയ്യിലുണ്ടായിരുന്ന കുഞ്ഞ് തെറിച്ചു പോവുകയും തലയിടിക്കുകയും ചെയ്തു . ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു