പ​നാ​ജി: ഗോ​വ​യി​ലെ ബാ​ഗ ബീ​ച്ചി​ൽ പാ​രാ​സെ​യി​ലിം​ഗി​നി​ടെ ക​യ​ർ പൊ​ട്ടി വി​നോ​ദ​സ​ഞ്ചാ​രി ക​ട​ലി​ൽ വീ​ണു. വി​നോ​ദ​സ​ഞ്ചാ​രി​യു​മാ​യി പോ​യ പാ​ര​ച്ചൂ​ട്ടി​നെ ബോ​ട്ടു​മാ​യി ബ​ന്ധി​പ്പി​ച്ചി​രു​ന്ന ക​യ​ർ പൊ​ട്ടി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ബോ​ട്ടി​ൽ നി​ന്നും വി​നോ​ദ​സ​ഞ്ചാ​രി​യു​മാ​യി പാ​ര​ച്ചൂ​ട്ട് ഉ​യ​ർ​ന്നു​പൊ​ങ്ങി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ക​ട​ലി​ൽ വീ​ണ സ​ഞ്ചാ​രി​യെ ലൈ​ഫ് ഗാ​ർ​ഡു​ക​ൾ ര​ക്ഷ​പ്പെ​ടു​ത്തി. നി​യ​ന്ത്ര​ണം​വി​ട്ട പാ​ര​ച്ചൂ​ട്ട് പി​ന്നീ​ട് ക​ട​ലി​ൽ താ​ഴ്‌​ന്നു.

ഗോ​വ​യി​ൽ സാ​ഹ​സി​ക​വി​നോ​ദ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന സ​ഞ്ചാ​രി​ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന സം​ഭ​വ​ങ്ങ​ൾ വ​ർ​ദ്ധി​ച്ചു​വ​രു​ന്ന​തി​നാ​ൽ പ​ല സാ​ഹ​സി​ക ഇ​ന​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ ഇ​തി​നോ​ട​കം നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.