ച​ങ്ങ​നാ​ശേ​രി: ന​വീ​ക​രി​ച്ച ച​ങ്ങ​നാ​ശേ​രി-​ആ​ല​പ്പു​ഴ റോ​ഡി​ന്‍റെ സ​മ​ര്‍​പ്പ​ണം ശ​നി​യാ​ഴ്ച രാ​വി​ലെ 10ന് ​മ​ങ്കൊ​മ്പ് ജം​ഗ്ഷ​നി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ക്കും. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

മ​ന്ത്രി​മാ​രാ​യ കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍, സ​ജി ചെ​റി​യാ​ന്‍, പി. ​പ്ര​സാ​ദ്, എം​പി​മാ​രാ​യ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്, കെ.​സി. വേ​ണു​ഗോ​പാ​ല്‍, എം​എ​ല്‍​എ​മാ​രാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല, ജോ​ബ് മൈ​ക്കി​ള്‍, എ​ച്ച്. സ​ലാം, തോ​മ​സ് കെ.​തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും. വീ​യ​പു​രം-​എ​ട​ത്വ- മാ​മ്പു​ഴ​ക്ക​രി-​മു​ള​യ്ക്കാം​തു​രു​ത്തി-​തു​രു​ത്തി റോ​ഡി​ന്‍റെ നി​ര്‍​മാ​ണ ഉ​ദ്ഘാ​ട​ന​വും മു​ഖ്യ​മ​ന്ത്രി നി​ര്‍​വ​ഹി​ക്കും.

2018ലെ ​മ​ഹാ​മാ​രി കാ​ല​ത്ത് എ​സി റോ​ഡും കു​ട്ട​നാ​ട് പൂ​ര്‍​ണ​മാ​യും വെ​ള്ള​ത്താ​ല്‍ മൂ​ട​പ്പെ​ടു​ക​യും കു​ട്ട​നാ​ട് നി​വാ​സി​ക​ള്‍ ആ​ല​പ്പു​ഴ​യി​ലേ​ക്കും ച​ങ്ങ​നാ​ശേ​രി​യി​ലേ​ക്കും ക​ര​ക​യ​റു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ എ​സി റോ​ഡ് ആ​ധു​നി​ക​മാ​യി ന​വീ​ക​രി​ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ട​ത്.

24.164 കി​ലോ​മീ​റ്റ​ര്‍ ദൂ​രം വ​രു​ന്ന എ​സി റോ​ഡ് റീ​ബി​ല്‍​ഡ് കേ​ര​ള ഇ​നി​ഷ്യേ​റ്റീ​വ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 752 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. 2021ലാ​ണ് നി​ര്‍​മാ​ണ​ത്തി​നു തു​ട​ക്കം​കു​റി​ച്ച​ത്.

നാ​ല് വ​ലി​യ പാ​ല​ങ്ങ​ളും 13 ചെ​റി​യ പാ​ല​ങ്ങ​ളും വെ​ള്ള​പ്പൊ​ക്കം രൂ​ക്ഷ​മാ​കു​ന്ന ഭാ​ഗ​ങ്ങ​ളി​ല്‍ അ​ഞ്ച് സെ​മി എ​ലി​വേ​റ്റ​ഡ് ഫ്ലൈ​ഓ​വ​റു​ക​ളും മൂ​ന്ന് കോ​സ്‌​വേ​ക​ളും 73 ക​ലു​ങ്കു​ക​ളും പാ​ല​ങ്ങ​ളു​ടെ വ​ശ​ങ്ങ​ളി​ല്‍ ന​ട​പ്പാ​ത​ക​ളും നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. 400 സോ​ളാ​ര്‍ വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണ്.