കൊച്ചി: വിവാഹമോചിതയായ യുവതിയെ വിവാഹ വാഗ്ദാനം നല്കി ലൈംഗീകമായി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത യുവാവ് പിടിയില്‍. കണ്ണൂര്‍ പാപ്പിനിശേരി പാതാള പുതിയ പുരയില്‍ വീട്ടില്‍ നിയാസ്(28)നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്.
പരാതിക്കാരിയെ വിവാഹ വാഗ്ദാനം നല്കി 2022 മുതല്‍ 2023 വരെയുള്ള കാലഘട്ടത്തില്‍ ലൈംഗീകമായി പീഡിപ്പിച്ചു. ബിസിനസ് തുടങ്ങാം എന്ന് പറഞ്ഞ് 16 പവന് സ്വര്‍ണവും ഒരു ലക്ഷം രൂപയും തട്ടിയെടുക്കുകയായിരുന്നു. സ്വര്‍ണവും പണവും തിരികെ ആവശ്യപ്പെട്ട പരാതിക്കാരിയെ പ്രതി ദേഹോപദ്രവം ഏല്പിച്ചതായും പരാതിയുണ്ട്.
നേരത്തെ റെയില്‍വേ ടിടിആര്‍ ആയി ആള്‍മാറാട്ടം നടത്തിയതിന് നിയാസിനെതിരെ ഷോര്‍ണൂര്‍ പോലീസ് സ്റ്റേഷനില്‍ കേസുണ്ട്. ഇയാള്‍ ഇത്തരത്തില്‍ മറ്റ് തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.



