നവംബർ ഒന്നിന് സംസ്ഥാനത്തെ സ്വർണവിലയിൽ കുറവ്. ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 90,200 രൂപ ആയി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 11, 275 രൂപ നൽകണം. ഇന്നലെ(ഒക്ടോബർ 31) സ്വർണം പവന് 90,400 രൂപയും ഗ്രാമിന് 11, 300 രൂപയുമായിരുന്നു.
ഇന്നലെ രാവിലെ. 89,960 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന് നൽകേണ്ടത്. 11,245 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന്റെ വില. വൈകിട്ട് വീണ്ടും വില ഉയരുകയായിരുന്നു.
പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ചേർത്ത് ഒരു പവന്റെ ആഭരണത്തിന് വൻ വില നൽകേണ്ട സ്ഥിതിയാണ്. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്. ഓരോ ദിവസം കഴിയുന്തോറു സ്വർണവിലയിൽ മാറ്റമുണ്ടോ എന്ന് ഉറ്റ് നോക്കുകയാണ് സാധാരണക്കാർ.



