കോ​ഴി​ക്കോ​ട്: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ന് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. മാ​ങ്കാ​വ് – പ​ന്തീ​രാ​ങ്കാ​വ് റോ​ഡി​ൽ ക​ടു​പ്പി​നി പാ​ല​ത്തി​ന് സ​മീ​പം ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 1.45 ഓ​ടെ​യാ​ണ് സം​ഭ​വം. കോ​ഴി​ക്കോ​ട് – പെ​രു​മ​ണ്ണ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഗ്യാ​ല​ക്സി ബ​സി​നാ​ണ് തീ​പി​ടി​ച്ച​ത്

പു​ക ഉ​യ​ർ​ന്ന​പ്പോ​ൾ​ത്ത​ന്നെ യാ​ത്ര​ക്കാ​രും ബ​സ് ജീ​വ​ന​ക്കാ​രും പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ബ​സ് പൂ​ർ​ണ​മാ​യി അ​ഗ്നി​ക്കി​ര​യാ​യി. ഡീ​സ​ലി​ന് പു​റ​മെ സി​എ​ൻ​ജി വാ​ത​ക​ത്തി​ൽ കൂ​ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി​രു​ന്നു ബ​സ്. സി​എ​ൻ​ജി സി​ലി​ണ്ട​ർ തീ​ർ​ന്ന് കാ​ലി​യാ​യി​രു​ന്ന​തി​നാ​ൽ പൊ​ട്ടി​ത്തെ​റി ഒ​ഴി​വാ​യി.

പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന് വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.