ബം​ഗ​ളൂ​രു: ചി​ക്ക​മം​ഗ​ളൂ​രു​വി​ൽ കു​ടും​ബ​ത്തി​നൊ​പ്പം വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നെ​ത്തി​യ മ​ല​യാ​ളി പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യി. പാ​ല​ക്കാ​ട് ക​ട​മ്പ​ഴി​പ്പു​റം സ്വ​ദേ​ശി​നി​യും പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​മാ​യ ശ്രീ​ന​ന്ദ​യെ (14) ആ​ണ് കാ​ണാ​താ​യ​ത്.

ചൊ​വ്വാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യ​ത്. ശ്രീ​ന​ന്ദ​യു​ടെ കു​ടും​ബം ഉ​ൾ​പ്പെ​ടെ പാ​ല​ക്കാ​ട് നി​ന്ന് 40 പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ചി​ക്ക​മം​ഗ​ളൂ​രു​വി​ലെ​ത്തി​യ​ത്. ച​ന്ദ്ര​ഗി​രി മ​ല​യ്ക്ക് മു​ക​ളി​ൽ നി​ന്നാ​ണ് ശ്രീ​ന​ന്ദ​യെ കാ​ണാ​താ​യ​ത്.

പോ​ലീ​സും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പ്ര​ദേ​ശ​ത്ത് രാ​ത്രി ഒ​രു മ​ണി​വ​രെ തെ​ര​ഞ്ഞെ​ങ്കി​ലും കു​ട്ടി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ‌‌‌ഇ​തി​നു​പി​ന്നാ​ലെ അ​ന്വേ​ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ചി​രു​ന്നു. പാ​ല​ക്കാ​ട് നി​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഡ്രോ​ണു​ക​ൾ ഉ​ൾ​പ്പെ​ടെ എ​ത്തി​ച്ച് രാ​വി​ലെ മു​ത​ൽ തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.