മ​ല​പ്പു​റം: ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് മു​സ്‌​ലിം ലീ​ഗെ​ന്ന സി​പി​എം നേ​താ​വ് എ.​കെ.​ബാ​ല​ന്‍റെ ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ.​സ​ലാം. തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യം മു​ന്നി​ൽ കാ​ണു​മ്പോ​ഴു​ണ്ടാ​കു​ന്ന വി​ഭ്രാ​ന്തി​യു​ടെ ഭാ​ഗ​മാ​ണ് ബാ​ല​ന്‍റെ പ​രാ​മ​ർ​ശം.

ആ​ടി​നെ പ​ട്ടി​യാ​ക്കു​ന്ന പ്രാ​ചാ​ര​ണ​മാ​ർ​ഗ​മാ​ണ് എ.​കെ.​ബാ​ല​ൻ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. വാ​യി​ൽ വ​രു​ന്ന​ത് കോ​ത​യ്ക്ക് പാ​ട്ട് പോ​ലെ​യാ​ണ് ബാ​ല​ന്‍റെ കാ​ര്യം. പ​റ​യു​ന്ന ഒ​ന്നി​നും അ​ടി​സ്ഥാ​ന​മി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല തെ​ളി​യി​ക്കാ​ൻ സാ​ധി​ക്കു​ന്നു​മി​ല്ല. ലീ​ഗി​ന് ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് സ​ലാം പ​റ​ഞ്ഞു.

ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യു​മാ​യി ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന​ത് ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക്കാ​യി​രു​ന്നു. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി എ​ന്ന രാ​ഷ്ട്രീ​യ പാ​ർ​ട്ടി രൂ​പി​ക്കു​ന്ന​തി​ന് മു​ൻ​പ് ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യു​മാ​യി ചേ​ർ​ന്ന് മൂ​ന്ന​ര​പ​തി​റ്റാ​ണ്ടോ​ളം പ്ര​വ​ർ​ത്തി​ച്ച​വ​രാ​ണ് ക​മ്യൂ​ണി​സ്റ്റു​കാ​ർ. അ​വ​രെ പ്ര​ശം​സി​ച്ച് പാ​ർ​ട്ടി പ​ത്ര​ത്തി​ൽ മു​ഖ​പ​ത്രം എ​ഴു​തി​യ​തി​ന്‍റെ തെ​ളി​വു​ക​ളു​ണ്ടെ​ന്നും പി.​എം.​എ. സ​ലാം പ​റ​ഞ്ഞു.