തിരുവനന്തപുരം: കെ റെയിലിനെ കുറിച്ച് പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കെ റെയിൽ അടഞ്ഞ അധ്യായമാണെന്നാണ് ബിനോയ് വിശ്വം പറഞ്ഞത്. കെ റെയിലിനായി സ്ഥലം ഏറ്റെടുക്കുന്നതിനായി മഞ്ഞക്കുറ്റികള്‍ അടിച്ച സ്ഥലം എല്ലാം ഉടൻ പഴയപടിയാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
“കേരളത്തിന് അതിവേഗ റെയിൽ പാത വേണം. അത് ഏതു പദ്ധതിയാണെങ്കിലും കുഴപ്പമില്ല. ഇക്കാര്യത്തിൽ കേരളത്തിന് പിടിവാശിയില്ല. കേരളത്തിലെ ഭൂലഭ്യത അനുസരിച്ചുള്ള പദ്ധതി വേണം.’-ബിനോയ് വിശ്വം പറഞ്ഞു.
“നിയമസഭാ തെരഞ്ഞെടുപ്പിനായി എൽഡിഎഫിൽ സീറ്റ് വിഭജനം തുടങ്ങിയിട്ടില്ല. സിപിഐ ഇത്തവണ കൂടുതൽ സീറ്റ് ചോദിക്കില്ല. മൂന്നാം എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരും.’- ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.



