ലോകത്തെ ഏറ്റവും ആഡംബരമേറിയ ‘പറക്കും കൊട്ടാരം’ ഇനി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സ്വന്തം. ഖത്തർ സമ്മാനമായി നൽകിയ ഏകദേശം 400 മില്യൺ ഡോളർ (3700 കോടി രൂപ) വിലമതിക്കുന്ന പുതിയ താൽക്കാലിക എയർഫോഴ്‌സ് വൺ വിമാനം മേരിലാൻഡിലെ ആൻഡ്രൂസ് ജോയിന്റ് ബേസിൽ ട്രംപ് ഉദ്ഘാടനം ചെയ്തു. പുതിയ വിമാനത്തിന് VC-25B എന്നാണ് പേരിട്ടിരിക്കുന്നത്. ചുവപ്പ്, വെള്ള, നേവി ബ്ലൂ, സ്വർണ്ണ നിറങ്ങളിൽ വ്യത്യസ്തമായ നിറങ്ങൾ ഉൾക്കൊള്ളുന്ന ഇത് ലോകത്തിലെ ഏറ്റവും ആഡംബര വിമാനങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്.

ഉദ്ഘാടന വേളയിൽ, ട്രംപ് ഖത്തർ അമീറിനോട് നന്ദി പറഞ്ഞു, “അദ്ദേഹം ഒരു അത്ഭുതകരമായ മനുഷ്യനാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹം ഒരുപാട് പ്രതിസന്ധികളിലൂടെയാണ് കടന്ന് പോയത്.” “ലോകത്തിലെ ഏറ്റവും ആഡംബര വിമാനമായി ഇത് കണക്കാക്കപ്പെടുന്നു. ഇത് നിർമ്മിച്ചപ്പോൾ, ഇനി ഒരിക്കലും കാണാൻ കഴിയാത്ത തലത്തിലാണ് ഇത് രൂപകൽപ്പന ചെയ്തത്,” വിമാനത്തെ പ്രശംസിച്ച് കൊണ്ട് ട്രംപ് പറഞ്ഞു.