തി​രു​വ​ന​ന്ത​പു​രം/​കൊ​ച്ചി: അ​വ​യ​വ ക​ച്ച​വ​ട​ത്തി​ല്‍ കോ​ടി​ക​ണ​ക്കി​നു രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് സം​സ്ഥാ​ന​ത്തെ പ്ര​മു​ഖ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​ക​ളി​ലും ഇ​ട​നി​ല​ക്കാ​രു​ടെ വീ​ടു​ക​ളി​ലും ഇ​ഡി പ​രി​ശോ​ധ​ന. തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ര​മു​ഖ സ്വ​കാ​ര്യാ​ശു​പ​ത്രി​ക​ളി​ലും കൊ​ല്ല​ത്തെ ഇ​ട​നി​ല​ക്കാ​രി​യു​ടെ വീ​ട്ടി​ലു​മാ​ണ് ഇ​ഡി റെ​യ്ഡ് ന​ട​ക്കു​ന്ന​ത്. കേ​ന്ദ്ര​സേ​ന​യു​ടെ സാന്നിധ്യത്തിലാണു പ​രി​ശോ​ധ​ന. ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​രും ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രോ​ടൊ​പ്പം പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കാ​ളി​ക​ളാ​യി​ട്ടു​ണ്ട്.

സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി അ​വ​രു​ടെ അ​വ​യ​വ​ങ്ങ​ള്‍ പ​ണം ന​ല്‍​കി വാ​ങ്ങി​യ ശേ​ഷം വ​ള​രെ കു​റ​ച്ച് പ​ണം മാ​ത്ര​മാ​ണ് ഇ​ട​നി​ല​ക്കാ​ര്‍ ന​ല്‍​കി വ​ന്നി​രു​ന്ന​ത്. വ​ന്‍​കി​ട ആ​ശു​പ​ത്രി​ക​ളും ഇ​ട​നി​ല​ക്കാ​രും അ​വ​യ​വം സ്വീ​ക​രി​ച്ച​വ​രി​ല്‍ നി​ന്നു ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ത​ട്ടി​യെ​ടു​ത്തി​രു​ന്നു​വെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇഡി പ​രി​ശോ​ധ​ന.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ ഇ​ട​നി​ല​ക്കാ​ര്‍​ക്ക് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ക​മ്മീ​ഷ​നാ​യി ന​ല്‍​കി​യി​രു​ന്നു. ഈ ​തു​ക ഉ​പ​യോ​ഗി​ച്ച് പ​ല ഏ​ജ​ന്‍റു​മാ​രും വ​സ്തു വ​ക​ക​ള്‍ വാ​ങ്ങി​യ​താ​യി ഇ​ഡി. ക​ണ്ടെ​ത്തി. ഇ​തേ തു​ട​ര്‍​ന്നാ​ണ് ആ​ശു​പ​ത്രി​ക​ളി​ലെ അ​ക്കൗ​ണ്ടു​ക​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ ഇഡി ന​ട​പ​ടി തു​ട​ങ്ങി​യ​ത്. ന​ജീ​ബ്, വ​ട്ട​പ്പാ​റ സ്വ​ദേ​ശി സു​ധീ​ര്‍, കൊ​ല്ലം സ്വ​ദേ​ശി​നി ശ്രീ​ജ എ​ന്നി​വ​ര്‍​ക്കെ​തി​രെ നേ​ര​ത്തെ അ​വ​യ​വ ക​ച്ച​വ​ട​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

അ​വ​യ​വ ദാ​ന​ത്തി​നാ​യി വ്യാ​ജ രേ​ഖ ച​മ​ച്ച കേ​സി​ലാ​ണ് കൊ​ച്ചി​യി​ലെ പ്ര​മു​ഖ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ഇ​ഡി റെ​യ്ഡ് ന​ട​ക്കു​ന്ന​ത്. കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യാ​യ ന​ജീ​ബി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് പ​ണ​മി​ട​പാ​ടു​ക​ള്‍ ന​ട​ന്ന​ത് ക​ണ്ടെ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന. ഇ​ന്ന് രാ​വി​ലെ ആ​റോ​ടെ​യാ​ണ് എ​ന്‍​ഫോ​ഴ്‌​സ്‌​മെന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ കൊ​ച്ചി ഓ​ഫീ​സി​ല്‍ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ റെ​യ്ഡ് ആ​രം​ഭി​ച്ച​ത്.