തി​രു​വ​ന​ന്ത​പു​രം: പ​ക​ര്‍​ച്ച​വ്യാ​ധി​ക​ളു​ടെ വ്യാ​പ​നം ത​ട​യാ​ന്‍ സം​സ്ഥാ​ന​ത്ത് മൂ​ന്ന് ദി​വ​സം ഡ്രൈ ​ഡേ ആ​ച​രി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. വെ​ള്ളി, ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ലാ​ണ് ഡ്രൈ ​ഡേ ആ​ച​രി​ക്കു​ക.

ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ പ​ക​ര്‍​ച്ച​വ്യാ​ധി പ്ര​തി​രോ​ധ​ത്തി​നാ​യി വി​ളി​ച്ചു​ചേ​ര്‍​ത്ത ജി​ല്ലാ ക​ല​ക്ട​ര്‍​മാ​രു​ടെ​യും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ​യും അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

വെ​ള്ളി​യാ​ഴ്ച സ്‌​കൂ​ളു​ക​ളി​ലും ശ​നി​യാ​ഴ്ച ഓ​ഫീ​സു​ക​ളി​ലും ഞാ​യ​റാ​ഴ്ച വീ​ടു​ക​ളി​ലും ശു​ചീ​ക​ര​ണ യ​ജ്ഞം ന​ട​ക്കും. ഡെ​ങ്കി​പ്പ​നി വ്യാ​പ​ന​ത്തി​ല്‍ പ്ര​ത്യേ​ക ജാ​ഗ്ര​ത വേ​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.