ലീ​ഡ്സ്: വ​നി​താ ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ ഓ​സ്‌‌​ട്രേ​ലി​യ​യ്ക്കെ​തി​രെ ത​ക​ർ​ന്ന​ടി​ഞ്ഞ് ബം​ഗ്ലാ​ദേ​ശ്. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത ബം​ഗ്ലാ​ദേ​ശ് 20 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 77 റ​ൺ​സാ​ണെ​ടു​ത്ത​ത്.

ക്യാ​പ്റ്റ​ൻ നി​ഗാ​ർ സു​ൽ​ത്താ​ന​യ്ക്കും റി​തു മോ​നി​യ്ക്കും മാ​ത്ര​മാ​ണ് ബം​ഗ്ലാ​ദേ​ശ് നി​ര​യി​ൽ പ‌‌ി​ടി​ക്കു​നി​ൽ​ക്കാ​നാ​യ​ത്. സു​ൽ​ത്താ​ന 27 റ​ൺ​സും റി​തു മോ​നി 16 റ​ൺ​സു​മെ​ടു​ത്തു. ബം​ഗ്ലാ​ദേ​ശ് നി​ര​യി​ൽ മ​റ്റാ​ർ​ക്കും ര​ണ്ട​ക്കം ക​ട​ക്കാ​നാ​യി​ല്ല.

ഓ​സ്ട്രേ​ലി​യ​യ്ക്ക് വേ​ണ്ടി ക്യാ​പ്റ്റ​ൻ സോ​ഫി മൊ​ളി​നെ​ക്സും എ​ല്ലി​സ് പെ​റി​യും കിം ​ഗാ​ർ​ത്തും ര​ണ്ട് വി​ക്ക​റ്റ് വീ​ത​മെ‌​ട‌ു​ത്തു. അ​ന്നാ​ബെ​ൽ സ​ത​ർ​ല​ൻ​ഡും ജോ​ർ​ജി​യ വെ​യ​ർ​ഹാ​മും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.