യുഎസ് ഇൻഡോ-പസഫിക് കമാൻഡിന്റെ (USINDOPACOM) പേര് മാറ്റി, ഔദ്യോഗികമായി അതിന്റെ പഴയ പേരായ യുഎസ് പസഫിക് കമാൻഡ് (USPACOM) എന്നതിലേക്ക് പുനഃസ്ഥാപിക്കുന്നതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് വാർ (പ്രതിരോധ മന്ത്രാലയം) പ്രഖ്യാപിച്ചു. ഏഴ് പതിറ്റാണ്ടിലേറെയായി ഈ സൈനിക കമാൻഡ് അറിയപ്പെട്ടിരുന്ന പേരാണിത്. 

ഇതോടൊപ്പം, ഇൻഡോ-പസഫിക് മേഖലയിലെ തങ്ങളുടെ പ്രവർത്തന പരിധിയെ കുറിച്ച് വിശദീകരിക്കുന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ഇന്ത്യയുടെ തെറ്റായ ഭൂപടം പ്രദർശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. USPACOM വെബ്സൈറ്റിന്റെ ഏരിയ ഓഫ് റെസ്പോൺസിബിലിറ്റി മാപ്പ് സെക്ഷനിൽ പാകിസ്ഥാൻ അധീന കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമായാണ് കാണിച്ചിരിക്കുന്നത്.