ലോകകപ്പിൽ അൾജീരിയയ്‌ക്കെതിരായ അർജന്റീനയുടെ തകർപ്പൻ വിജയത്തിന് പിന്നാലെ, മത്സരത്തിനിടയിൽ താൻ വികാരാധീനനായതിന്റെ കാരണം വെളിപ്പെടുത്തി ലയണൽ മെസ്സി. ഗോൾ നേടിയതിന് ശേഷം താൻ കരഞ്ഞത് ഫുട്ബോളുമായി ബന്ധപ്പെട്ട കാര്യമല്ലെന്നും വ്യക്തി ജീവിതത്തിൽ നേരിട്ട ചില പ്രയാസകരമായ ദിവസങ്ങൾ കാരണമാണെന്നും താരം വെളിപ്പെടുത്തി.

ലോകകപ്പ് ഗ്രൂപ്പ് ജെയിലെ ആദ്യ പോരാട്ടത്തിൽ അൾജീരിയയ്‌ക്കെതിരായ അർജന്റീനയുടെ 3-0 വിജയത്തിൽ ആദ്യ ഗോൾ നേടിയ ശേഷമാണ് മെസ്സി വികാരാധീനനായത്. ആ നിമിഷവുമായി ബന്ധപ്പെട്ടതാണ് ഈ വികാരപ്രകടനമെന്നാണ് പലരും കരുതിയതെങ്കിലും, തന്റെ വികാരപ്രകടനത്തിന് പിന്നിൽ കളിക്കളത്തിന് പുറത്തുള്ള ചില വെല്ലുവിളികളായിരുന്നു എന്ന് താരം പിന്നീട് വിശദീകരിച്ചു. “അതിന് ഫുട്‌ബോളുമായി യാതൊരു ബന്ധവുമില്ല, ഞാൻ ചില ദുഷ്‌കരമായ ദിവസങ്ങളിലൂടെയാണ് കടന്നുപോയിരുന്നത്,” മത്സരത്തിന് ശേഷം മെസ്സി പറഞ്ഞു.