ഒമാൻ ഉൾക്കടലിൽ വ്യാപാര കപ്പലായ എംടി സെറ്റെബെല്ലോയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട രണ്ട് ഇന്ത്യൻ നാവികരുടെ മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് തിരിച്ചയച്ചു. ആക്രമണത്തിൽ 21 ഇന്ത്യൻ ക്രൂ അംഗങ്ങളെ രക്ഷപ്പെടുത്തിയെങ്കിലും മൂന്ന് ഇന്ത്യൻ നാവികർ മരിച്ചു.
“എം.ടി. സെറ്റെബെല്ലോയ്ക്കെതിരായ ആക്രമണത്തിൽ ദാരുണമായി ജീവൻ നഷ്ടപ്പെട്ട ശ്രീ. ആദിത്യ ശർമ്മയുടെയും ശ്രീ. ശിവാനന്ദ് ചൗരസ്യയുടെയും ഭൗതികാവശിഷ്ടങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുപോയി. ഈ ദുഷ്കരമായ സമയത്ത് അവരുടെ കുടുംബങ്ങൾക്ക് ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു”.-ബുധനാഴ്ചത്തെ സംഭവവികാസങ്ങൾ സ്ഥിരീകരിച്ചുകൊണ്ട് ഒമാനിലെ ഇന്ത്യൻ എംബസി പറഞ്ഞു.



