സംസ്ഥാനത്തെ സ്വർണ്ണവിലയിൽ തുടർച്ചയായ രണ്ടാം ദിനവും നേരിയ ആശ്വാസം. വമ്പൻ ഇടിവുകൾക്ക് പിന്നാലെ സ്വർണ്ണ വിപണി വീണ്ടും കുതിച്ചുയർന്നിരുന്നു. ഇന്നലെ 120 രൂപയുടെ നേരിയ ഇടിവാണ് വിപണിയിൽ രേഖപ്പെടുത്തിയിരുന്നത്. ഇതിന് പിന്നാലെയാണ് ഇന്നും വില കുറഞ്ഞത്.

സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു ജൂൺ 11 ന് സംസ്ഥാനത്തെ സ്വർണ്ണ വിപണി. ഇതിന് പിന്നാലെയാണ് പിന്നീട് വിപണിയിൽ വർദ്ധനവ് രേഖപ്പെടുത്തിയത്. പവന് 200 രൂപയാണ് ഇന്ന് കുറഞ്ഞത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 5000 രൂപയുടെ വർദ്ധനവാണ് സ്വർണ്ണവിലയിലുണ്ടായതെന്നും ശ്രദ്ധേയമാണ്.