ജെവാറിലെ നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാണിജ്യ സർവീസുകൾക്ക് തുടക്കമായി. തിങ്കളാഴ്ച രാവിലെ 8.05-ന് ലഖ്‌നൗവിലെ ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ വിമാനം ഇവിടെ വിജയകരമായി ലാൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു. ഇതിന്റെ മടക്ക സർവീസായ ഇൻഡിഗോ ഫ്ലൈറ്റ് (6E-2279) വൈകുന്നേരം 6.55-ന് നോയിഡയിൽ നിന്ന് പുറപ്പെട്ട് രാത്രി എട്ടു മണിക്ക് ലഖ്‌നൗവിൽ എത്തിച്ചേരും.

നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ആദ്യ വിമാനത്തിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ ‘ഇന്ത്യാ ടുഡേ’ പുറത്തുവിട്ടു. വിമാനം റൺവേ തൊട്ട നിമിഷം യാത്രക്കാർ ആവേശത്തോടെ കൈയടിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.