ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ മൺസൂൺ സമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്നു. അസാധാരണമായ അന്തരീക്ഷ വ്യതിയാനം കാരണം കാലവർഷത്തിന്റെ മുന്നേറ്റം മന്ദഗതിയിലാവുകയും മഴ കുറയുകയും ചെയ്തതോടെ, ഈ സീസണിൽ ഇതുവരെ രാജ്യത്ത് 28% മഴയുടെ കുറവ് രേഖപ്പെടുത്തി.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജൂൺ നലിനും ജൂൺ 14-നും ഇടയിൽ രാജ്യത്ത് ലഭിക്കേണ്ട സാധാരണ മഴയായ 47.7 മില്ലീമീറ്ററിന് പകരം 34.3 മില്ലീമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. ഇത് രാജ്യവ്യാപകമായി 28 ശതമാനത്തിന്റെ കുറവാണ് കാണിക്കുന്നത്.
ജില്ലാ അടിസ്ഥാനത്തിലുള്ള മഴ മാപ്പ് പരിശോധിച്ചാൽ മധ്യേന്ത്യ, കിഴക്കൻ ഇന്ത്യ, ഉപദ്വീപ് ഇന്ത്യ എന്നിവിടങ്ങളിലെ വലിയൊരു ഭാഗത്ത് സാധാരണയേക്കാൾ കുറഞ്ഞ മഴയാണ് ലഭിച്ചതെന്ന് വ്യക്തമാകും. ചുരുക്കം ചില പ്രദേശങ്ങളിൽ മാത്രമാണ് കൂടുതൽ മഴ ലഭിച്ചത്.



