ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് നൽകുന്ന സേവനങ്ങൾക്ക് ഇനി മുതൽ സൗജന്യമുണ്ടാകില്ലെന്നും ഫീസ് ഈടാക്കുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി വ്യക്തമാക്കി.
കടലിടുക്കിന്റെ ഭാവി മാനേജ്മെന്റ് ഇനി പഴയതുപോലെ ആയിരിക്കില്ല. ഹോർമുസ് കടലിടുക്കിൽ രാജ്യാന്തര ജലപാതയില്ലെന്നും അത് പൂർണ്ണമായും ഇറാന്റെയും ഒമാന്റെയും പരമാധികാര പരിധിയിലുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു



