മൂന്ന് വർഷത്തിലധികമായി നികുതി അടക്കാത്തതിനെത്തുടർന്ന് സിപിഎം പാർട്ടി ഓഫീസുകൾക്ക് ജപ്തി നോട്ടീസ് . പാലക്കാട്, ഷൊർണ്ണൂർ നഗരസഭകളാണ് റവന്യൂ റിക്കവറി നടപടികളുടെ ഭാഗമായി നോട്ടീസ് നൽകിയിരിക്കുന്നത്.

കൊളപ്പുള്ളി, ഷൊർണ്ണൂർ ലോക്കൽ കമ്മിറ്റി ഓഫീസുകളെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. നികുതി കുടിശ്ശിക തീർക്കുന്നതുവരെ നിയമനടപടി തുടരുമെന്ന നിലപാടിലാണ് നഗരസഭ അധികൃതർ. അതേസമയം, പാർട്ടി ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് കുടിശ്ശിക തീർക്കുമെന്ന് സിപിഎം അറിയിച്ചു.