സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് വൻ കുതിപ്പ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായുണ്ടായ ഞെട്ടിപ്പിക്കുന്ന ഇടിവുകൾക്ക് പിന്നാലെയാണ് ഇന്നത്തെ കുതിപ്പ് എന്നത് ശ്രദ്ധേയമാണ്. സമീപകാതലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സംസ്ഥാനത്തെ സ്വർണ്ണ വിപണി തുടർന്നിരുന്നത്. ഇതിന് പിന്നാലെയാണ് വിപണിയിൽ ഇന്ന് വൻ വർദ്ധനവ് രേഖപ്പെടുത്തിയത്. 

പവന് 2,160 രൂപയാണ് ഇന്ന് ഒറ്റയടിക്ക് കൂടിയത്. ഈ മാസം ആദ്യം മുതൽ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസം നൽകിയാണ് സ്വർണ്ണവിപണി മുന്നോട്ട് പോയിരുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 5500 രൂപയുടെ ഇടിവാണ് സ്വർണ്ണവിലയിലുണ്ടായതെന്നും ശ്രദ്ധേയമാണ്.