മാസങ്ങൾ നീണ്ട യുദ്ധത്തിനും, എണ്ണവിഭവങ്ങൾ പിടിച്ചെടുക്കുമെന്ന ഭീഷണികൾക്കും, കൂടുതൽ ശക്തമായ സൈനിക നീക്കങ്ങൾ ഉണ്ടാകുമെന്ന ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾക്കും ശേഷം, ഇറാനുമായുള്ള ഒരു കരാർ കൈയെത്തും ദൂരത്താണെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്.

വ്യാഴാഴ്ച വൈറ്റ് ഹൗസിൽ സംസാരിക്കവേ, ഇറാനുമായുള്ള യുദ്ധത്തിൽ തങ്ങൾ “വലിയൊരു ഒത്തുതീർപ്പിൽ എത്തിച്ചേർന്നിട്ടുണ്ടെന്ന്” അദ്ദേഹം പ്രഖ്യാപിച്ചു. ഇനി കരാറിൽ ഒപ്പുവെക്കുന്നതിന് മുൻപുള്ള അന്തിമ രേഖകൾ തയ്യാറാക്കുന്ന ജോലികൾ മാത്രമേ ബാക്കിയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

“രേഖകൾ അന്തിമമാക്കുന്ന പ്രക്രിയയിലാണ് ഞങ്ങൾ ഇപ്പോൾ. അടുത്ത കുറച്ച് ദിവസങ്ങൾക്കുള്ളിൽ അത് പൂർത്തിയാകും,” ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.