പശ്ചിമ ബംഗാളിലെ ഫാൽട്ട മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന ജഹാംഗീർ ഖാനെ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ പോലീസിന്റെ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്.ടി.എഫ്) ആണ് നേപ്പാളുമായുള്ള അന്താരാഷ്ട്ര അതിർത്തിയിൽ വെച്ച് ഇയാളെ പിടികൂടിയത്. രാജ്യം വിട്ട് നേപ്പാളിലേക്ക് കടക്കാനായിരുന്നു മുൻ ടിഎംസി എംഎൽഎ കൂടിയായ ഇയാളുടെ ശ്രമം. 

ജഹാംഗീർ ഖാനെ എവിടെ വെച്ചാണ്, എപ്പോഴാണ് അറസ്റ്റ് ചെയ്തത് എന്നതിനെ കിറിച്ച് കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. അറസ്റ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പശ്ചിമ ബംഗാൾ പോലീസ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് വാർത്താസമ്മേളനത്തിലൂടെ പങ്കുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ജഹാംഗീർ ഖാൻ ഒളിവിൽ പോയിരുന്നു.