സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്നും വൻ ഇടിവ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഒരേ വിലയിൽ തുടർന്ന വിപണിയിലാണ് ഇന്നും ആശ്വാസമുണ്ടാകുന്നത്. ശനിയാഴ്ച പവന് 2200 രൂപയാണ് കുറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് ഇന്നത്തെ വിലയിടിവ്. ഇതോടെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വർണ വ്യാപാരം നടക്കുന്നത്. ഈ മാസം ആദ്യം മുതൽ ആശ്വാസം നൽകിയാണ് സ്വർണ്ണവിപണി തുടരുന്നത് എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 3000 രൂപയുടെ ഇടിവാണ് സ്വർണ്ണ വിലയിലുണ്ടായത്.
സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,11,240 രൂപയായി കുറഞ്ഞു. ഗ്രാമിന് 275 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 13,905 രൂപ എന്ന നിരക്കിലാണ് വിപണിയിൽ ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.



