കഴിഞ്ഞ ഒരാഴ്ചയായി അതീവ അസ്വസ്ഥമായി തുടരുന്ന സൂര്യനിൽ നിന്നുണ്ടായ വൻ സ്ഫോടനത്തെത്തുടർന്ന് ഇന്ന് (തിങ്കളാഴ്ച) ഭൂമിയിൽ ശക്തമായ സൗരക്കാറ്റ് (Geomagnetic Storm) ആഞ്ഞടിച്ചേക്കുമെന്ന് മുന്നറിയിപ്പ്. സൂര്യനിൽ നിന്ന് തുടർച്ചയായി ജ്വാലകളും കാന്തിക വാതകങ്ങളും സൗരയൂഥത്തിലേക്ക് പുറപ്പെടുന്നുണ്ടായിരുന്നു എങ്കിലും അവയിൽ ഭൂരിഭാഗവും ഭൂമിയിൽ തട്ടാതെ മാറിപ്പോകുകയായിരുന്നു ചെയ്തത്.

എന്നാൽ 2026 ജൂൺ 6-ന് രാവിലെ സൂര്യൻ്റെ ഉപരിതലത്തിൽ ഉണ്ടായ ശക്തമായ സ്ഫോടനം കാര്യങ്ങളെ പൂർണ്ണമായി മാറ്റിമറിച്ചു. സൂര്യന്റെ ‘ആക്ടീവ് റീജിയൻ 4461’ (Active Region 4461) എന്ന് വിളിക്കുന്ന ഭാഗത്താണ് മധ്യനിരയിലുള്ള തരംതിരിവിൽ പെട്ട ‘M1.8’ ഫ്ലെയർ സ്ഫോടനം രേഖപ്പെടുത്തിയത്.