റാ​ഞ്ചി:വി​ദേ​ശ മ​ണ്ണി​ലി​രു​ന്ന് ചി​ല​ർ ഡി​ജി​റ്റ​ൽ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഇ​ന്ത്യ​ൻ യു​വാ​ക്ക​ളെ തെ​റ്റാ​യ വ​ഴി​യി​ലേ​ക്ക് ന​യി​ക്കാ​നും ക​ളി​പ്പാ​വ​ക​ളാ​ക്കാ​നും ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ബി.​ജെ.​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​വി​ൻ. ഇ​ത്ത​രം നീ​ക്ക​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ അ​നു​വ​ദി​ക്കി​ല്ലെ​ന്നും രാ​ജ്യ​ത്തെ യു​വാ​ക്ക​ൾ ആ​രു​ടെ​യും ക​ളി​പ്പാ​വ​ക​ളാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ജാ​ർ​ഖ​ണ്ഡി​ലെ റാ​ഞ്ചി​യി​ൽ പാ​ർ​ട്ടി പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നീ​റ്റ്, സി‌​ബി​എ​സ്ഇ പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ ആ​രോ​പി​ച്ച് ഡ​ൽ​ഹി ജ​ന്ത​ർ മ​ന്ത​റി​ൽ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍റെ ഈ ​പ്ര​തി​ക​ര​ണം.”​വി​ദേ​ശ​ത്തി​രു​ന്ന് ചി​ല​ർ വി​ചാ​രി​ക്കു​ന്ന​ത് അ​വ​ർ​ക്ക് ഇ​ന്ത്യ​യി​ലെ യു​വാ​ക്ക​ൾ​ക്ക് ദി​ശാ​ബോ​ധം ന​ൽ​കാ​നാ​കു​മെ​ന്നാ​ണ്. എ​ന്നാ​ൽ ഇ​ന്ത്യ​ൻ യു​വാ​ക്ക​ൾ ഗ്രാ​മ​ങ്ങ​ളി​ലെ ക​ർ​ഷ​ക​ർ​ക്കൊ​പ്പ​വും, കോ​ച്ചിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ളി​ലും, കോ​ളേ​ജ് കാ​മ്പ​സു​ക​ളി​ലു​മാ​ണ് ജീ​വി​ക്കു​ന്ന​ത്. അ​വ​ർ ആ​രു​ടെ​യും കൈ​യി​ലെ ക​ളി​പ്പാ​വ​ക​ളാ​കി​ല്ല.”

യു​വാ​ക്ക​ളെ നെ​ഗ​റ്റീ​വ് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്ക് അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ബോ​സ്റ്റ​ൺ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് ബി​രു​ദം നേ​ടി വി​ദേ​ശ​ത്തു​നി​ന്ന് തി​രി​ച്ചെ​ത്തി​യ അ​ഭി​ജീ​ത് ദി​പ്കെ (30) എ​ന്ന യു​വാ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജ​ന്ത​ർ മ​ന്ത​റി​ൽ പ്ര​തി​ഷേ​ധം ന​ട​ക്കു​ന്ന​ത്.