രാജ്യത്തെ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നടത്തിയ തങ്ങളുടെ ആദ്യത്തെ പ്രത്യക്ഷ സമരം സമാധാനപരമായി പൂർത്തിയാക്കാൻ സഹായിച്ച ഡൽഹി പോലീസിന് നന്ദി അറിയിച്ച് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി).
ജനാധിപത്യപരമായ ഈ പ്രതിഷേധ സംഗമത്തിന് സാധ്യമായ എല്ലാ സഹകരണവും നൽകിയതിനും അനാശാസ്യ ശക്തികൾക്കെതിരെ വേഗത്തിൽ നടപടിയെടുത്തതിനും സി.ജെ.പി വക്താവ് സൗരവ് ദാസ് എക്സിലൂടെ പോലീസിന് നന്ദി അറിയിച്ചു. പ്രതിഷേധം ദിവസം മുഴുവൻ സമാധാനപരവും വ്യവസ്ഥാപിതവുമായി നിലനിർത്തുക എന്നതായിരുന്നു തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



