തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് (Strait of Hormuz) ലക്ഷ്യമാക്കി ഇറാൻ അയച്ച നാല് ആക്രമണ ഡ്രോണുകൾ വെടിവെച്ചിട്ടതിന് പിന്നാലെ, ഇറാന്റെ തീരദേശ നിരീക്ഷണ റഡാർ കേന്ദ്രങ്ങൾക്ക് നേരെ ശക്തമായ വ്യോമാക്രമണം നടത്തി അമേരിക്ക. അന്താരാഷ്ട്ര തലത്തിൽ വലിയ പ്രാധാന്യമുള്ള ഹോർമുസ് കടലിടു മേഖലയിൽ വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള കടുത്ത രാഷ്ട്രീയ-സൈനിക സംഘർഷങ്ങൾ കൂടുതൽ വഷളാക്കുന്നതാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന ഈ പുതിയ സംഭവവികാസങ്ങൾ.

യുഎസ് സെൻട്രൽ കമാൻഡിന്റെ (CENTCOM) ഔദ്യോഗിക അറിയിപ്പ് പ്രകാരം, ഇറാന്റെ ഭാഗത്തുനിന്നും വന്ന നാല് വൺ-വേ ആക്രമണ ഡ്രോണുകളും അമേരിക്കൻ സൈന്യം വിജയകരമായി വെടിവെച്ചിടുകയായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ ഗതാഗത പാതകളിലൊന്നായ ഈ മേഖലയിലെ സമുദ്ര ഗതാഗതത്തിന് ഈ ഡ്രോണുകൾ തൽക്ഷണവും കടുത്തതുമായ ഭീഷണി ഉയർത്തിയ സാഹചര്യത്തിലാണ് ഈ നടപടിയെന്ന് യുഎസ് വ്യക്തമാക്കി.