ഇന്ധനവില വര്‍ധനയിലൂടെ കേരളത്തിന് കിട്ടുന്ന അധിക നികുതി വരുമാനം  കുറയ്ക്കുന്ന മണ്ടത്തരം കാണിക്കില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. വിലക്കയറ്റത്തിന്‍റെ പശ്ചാത്തലത്തില്‍‍ കെ എന്‍ ബാലഗോപാല്‍ കൊണ്ടുവന്ന അടിയന്തര പ്രമേയ നോേട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

 3000 കോടിയോളം സിവിൽ സപ്ലെയിസിന്  കൊടുക്കാനുണ്ട്. അത് കൊടുക്കണ്ടേയെന്നും അദ്ദേഹം ചോദിച്ചു. മുൻ ധനമന്ത്രി തോമസ് ഐസക് പറഞ്ഞത് സഭ രേഖകളിലുണ്ട്: ആ മണ്ടത്തരം കാണിക്കണമെന്നാണോ പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

 ഉമ്മൻ ചാണ്ടി സർക്കാർ പെട്രോളിയം ഉൽപ്പന്നങ്ങളുടെ അധിക നികുതി വേണ്ടെന്ന് വച്ചു. കഴിഞ്ഞ സർക്കാർ ഒരു രൂപ കുറച്ചില്ല. വിലക്കയറ്റം കുതിക്കുമ്പോൾ ആയിരുന്നു ഇടത്  സർക്കാർ രണ്ട് രൂപ സെസ് ഏർപ്പെടുത്തിയത് ക്ഷേമ പെൻഷൻ ഫണ്ടിന്റെ പേരിലായിരുന്നു നടപടി വില വർദ്ധനവ് തടയാൻ ഈ സര്‍ക്കാര്‍ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു