മിഡിൽ ഈസ്റ്റ് സംഘർഷങ്ങൾക്കിടയിൽ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താരിഫ് (ഇറക്കുമതി നികുതി) വെട്ടിക്കുറച്ചതായി പ്രഖ്യാപിച്ചു. തിരഞ്ഞെടുത്ത ചില കാർഷിക ഉൽപ്പന്നങ്ങൾക്കും വ്യാവസായിക ഉപകരണങ്ങൾക്കുമാണ് യുഎസ് താരിഫുകളിൽ കുറവ് വരുത്തിയിട്ടുള്ളത്. ഇതുവരെ, ഈ ഉൽപ്പന്നങ്ങൾക്ക് 25% താരിഫ് ഏർപ്പെടുത്തിയിരുന്ന സ്ഥാനത്ത്, അത് 15% ആയി കുറയ്ക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.
വിവിധതരം കാർഷിക, വ്യാവസായ ഉപകരണങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റിന്റെ താൽക്കാലിക താരിഫ് ഇളവ് 2027 ഡിസംബർ വരെ പ്രാബല്യത്തിലുണ്ടാകും. നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും അമേരിക്കൻ സമ്പദ്വ്യവസ്ഥയുടെ പ്രധാന മേഖലകളെ പിന്തുണയ്ക്കുന്നതിനുമാണ് അമേരിക്കയുടെ ഈ തീരുമാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് കുറഞ്ഞ ചെലവിലുള്ള ഇറക്കുമതിയെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം, അമേരിക്കൻ സ്റ്റീലിന്റെയും അലുമിനിയത്തിന്റെയും ഉപയോഗം വർദ്ധിപ്പിക്കുകയും ചെയ്യും.



