ഇന്ത്യയുടെ മൂന്നാമത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സംയുക്ത സൈനിക മേധാവി) ആയി ജനറൽ എൻ.എസ്. രാജ സുബ്രഹ്മണി ചുമതലയേറ്റു. ന്യൂഡൽഹിയിലെ സൗത്ത് ബ്ലോക്ക് പുൽത്തകിടിയിൽ നടന്ന ഗാർഡ് ഓഫ് ഓണർ ചടങ്ങുകളോടെയാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്. മൂന്നര വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച ജനറൽ അനിൽ ചൗഹാന്റെ പിൻഗാമിയായാണ് രാജ സുബ്രഹ്മണി ചുമതലയേറ്റെടുക്കുന്നത്.

ഗർവാൾ റെജിമെന്റിലെ ഉദ്യോഗസ്ഥനായ ജനറൽ സുബ്രഹ്മണി മുമ്പ് ദേശീയ സുരക്ഷാ ഉപദേശക സമിതിയുടെ സൈനിക ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവിടെ അദ്ദേഹം ദേശീയ സുരക്ഷാ കാര്യങ്ങളിൽ തന്ത്രപരമായ വിലയിരുത്തലുകളിലും ഏജൻസികൾ തമ്മിലുള്ള ഏകോപനത്തിലും പ്രധാന പങ്ക് വഹിച്ചു. ചുമതലയേറ്റ ശേഷം, സായുധ സേനയിൽ അർപ്പിച്ച വിശ്വാസത്തിന് പുതിയ സംയുക്ത സൈനിക മേധാവി നന്ദി അറിയിക്കുകയും ഭാവിയിലേക്കുള്ള തന്റെ മുൻഗണനകൾ വ്യക്തമാക്കുകയും ചെയ്തു.