എല്ലാവർക്കും തിളക്കമുള്ളതും മനോഹരവുമായ ചർമ്മം വേണം. എന്നാൽ ഇന്നത്തെ തിരക്കേറിയ ജീവിതശൈലി, പൊടി, വർദ്ധിച്ചുവരുന്ന മലിനീകരണം എന്നിവ നമ്മുടെ ചർമത്തിന് വെല്ലുവിളി ഉയർത്തുന്നു.  ഇതിനെ ചെറുക്കാൻ നാം വിലകൂടിയ സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കുകയോ പാർലറുകളിൽ പണം ചെലവഴിക്കുകയോ ചെയ്യുന്നു.

എന്നാൽ നിങ്ങളുടെ ചർമ്മത്തെ മനോഹരവും തിളക്കമുള്ളതുമാക്കാൻ ഉപയോഗിക്കാവുന്ന നിരവധി ചേരുവകൾ നമ്മുടെ അടുക്കളകളിൽ ഉണ്ട്. അതിലൊന്നാണ് ബീറ്റ്റൂട്ട്. വീട്ടിൽ തന്നെ ബീറ്റ്റൂട്ട് നൈറ്റ് ഫേസ് സെറം ഉണ്ടാക്കാം. തിളങ്ങുന്ന നിറം ലഭിക്കാൻ നിങ്ങൾക്ക് ഉറങ്ങുന്നതിനുമുമ്പ് ഇത് പുരട്ടാം.