അമേരിക്കയിൽ ഗ്രീൻ കാർഡിന് അപേക്ഷിക്കുന്നവർ നടപടിക്രമങ്ങൾ പൂർത്തിയാകുന്നത് വരെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങണമെന്ന പുതിയ നിർദ്ദേശത്തിൽ വിശദീകരണവുമായി അമേരിക്കൻ ആഭ്യന്തര സുരക്ഷാ വകുപ്പ് (DHS). അപേക്ഷകൾ പരിശോധനയിലിരിക്കുമ്പോൾ ഭൂരിഭാഗം ഗ്രീൻ കാർഡ് അപേക്ഷകരും അമേരിക്ക വിട്ടുപോകേണ്ടതില്ലെന്നാണ് വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.

അസാധാരണമായ സാഹചര്യങ്ങളിൽ ഒഴികെ, സ്ഥിരതാമസത്തിന് അപേക്ഷിക്കുന്നവർ നടപടിക്രമങ്ങൾ നടക്കുന്ന കാലയളവിൽ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങേണ്ടിവരുമെന്ന് യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചിരുന്നു. ഈ നിർദ്ദേശം കുടിയേറ്റക്കാർക്കും തൊഴിലുടമകൾക്കും ഇമിഗ്രേഷൻ അഭിഭാഷകർക്കുമിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പുതിയ വിശദീകരണം നൽകിയിരിക്കുന്നത്.