സ്ത്രീകളുടെ വായുടെ ആരോഗ്യം അവരുടെ ഗർഭധാരണ ശേഷിയെ (Fertility) സാരമായി ബാധിച്ചേക്കാമെന്ന് പുതിയ പഠന റിപ്പോർട്ട്. വായിലുണ്ടാകുന്ന വിട്ടുമാറാത്ത വീക്കവും അണുബാധയും (Chronic inflammation) അണ്ഡാശയത്തെ തകരാറിലാക്കുകയും അണ്ഡങ്ങളുടെ ഗുണനിലവാരം കുറയ്ക്കുകയും ചെയ്തുകൊണ്ട് സ്ത്രീകളുടെ വന്ധ്യതയ്ക്ക് കാരണമായേക്കാമെന്നാണ് പുതിയ പഠനത്തിൽ വ്യക്തമാക്കുന്നത്.
ഹീബ്രു യൂണിവേഴ്സിറ്റി ഓഫ് ജെറുസലേമിലെ (Hebrew University of Jerusalem) ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. വായിലെ വിട്ടുമാറാത്ത വീക്കം പ്രത്യുത്പാദന വ്യവസ്ഥ ഉൾപ്പെടെ ശരീരത്തിലുടനീളം പ്രതിരോധ പ്രതികരണങ്ങൾക്ക് (Immune reactions) കാരണമാകുമെന്ന് ഗവേഷകർ പറഞ്ഞു. പ്രമുഖ അന്താരാഷ്ട്ര ജേണലായ ‘Journal of Dental Research’-ൽ ഈ പഠനത്തിന്റെ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.



